വിധിവിഹിതം മനുഷ്യനടക്കം ഓരോ ജീവിക്കും ഓരോന്നാണ്. അസ്‌തിത്വത്തിൻ്റെ ഉണർവ് ലഭിക്കുമ്പോൾ മുതൽ അത് മനുഷ്യനാണെങ്കിലും ഇതരജീവജാലങ്ങളാണെങ്കിലും വിധിവിഹിതം അവനെ / അതിനെ പിന്തുടർന്നുകൊണ്ടേ യിരിക്കും. അത് സംഭവിക്കുമ്പോൾ നിസ്സഹായനായേറ്റു വാങ്ങാനല്ലാതെ അനുവദിക്കപ്പെട്ട വിഹിതത്തിൽ നിന്ന് കുതറിമാറാൻ ആർക്കുമാകില്ല. ജീവിതത്തിലെ വിജയാപജയങ്ങൾ എന്ന് നിർവചിക്കപ്പെടുന്നവ വിധിവിഹിതം മാത്രമാണെന്ന തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കുന്നു. അതുകൊണ്ട് ആത്യന്തികമായി ആരും വിജയിക്കുന്നില്ല പരാജയപ്പെടുന്നുമില്ല. മനുഷ്യൻ സ്വയം സ്വജീവിതത്വവും വിധിയും സൃഷ്ട്ടിക്കുകയും ആവശ്യമാക്കുകയും ചെയ്യുന്നു എന്ന ദർശനം പലപ്പോഴും ജലാശയത്തിലെ നീർക്കുമിളപോലെ ദുർബലമാണ്. കിരീടങ്ങളും അധികാരദണ്ഡുകളും സർവശക്തമായ കാലപാശത്തിൽ കുരുങ്ങി അപ്രത്യക്ഷമാകുന്നത് പ്രപഞ്ചനീതി മാത്രം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.