ജന്മിത്തം അവസാനിപ്പിക്കുക തങ്ങള്‍ തലമുറകളായി കൃഷി ചെയ്തിരുന്ന കൃഷിഭൂമിയില്‍ നിന്ന് ഏതുനിമിഷവും ഇറക്കിവിടപ്പെടാം എന്നുള്ള തൊഴിലാളികളുടെ അവസ്ഥ അവസാനിപ്പിക്കുക കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃത്യമായ കൂലി ലഭിക്കുക അവരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുക കൃഷിഭൂമി കൃഷിക്കാരനു സ്വന്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങള്‍ കര്‍ഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെയും മറ്റും നേതൃത്വത്തില്‍ കേരളത്തിന്റെ നവോത്ഥാന കാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. കാവുമ്പായി കോറോം തല്ലങ്കേരി സമരങ്ങളും ശൂരനാടുസമരവുമൊക്കെ അതിന്റെ ഭാഗമായിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കൃത്യവും ഉചിതവുമായ കൂലി ലഭിക്കുക അനാവശ്യമായ പിരിച്ചുവിടല്‍ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നിരവധി സമരങ്ങള്‍ തൊഴിലാളിസംഘടനകളുടെയും മറ്റും നേതൃത്വത്തിലും നടന്നിട്ടുണ്ട്. 1938-ല്‍ ആലപ്പുഴയിലെ കയര്‍ ഫാക്ടറിത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കം ആറോന്‍ മില്ലില്‍ നടന്ന സമരങ്ങള്‍ എന്നിവ അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ അവയ്ക്കു സമാന്തരമായി അതേ ലക്ഷ്യത്തോടെ നിരവധി സാഹിത്യ രചനകളും പുറത്തുവന്നു. അവയുടെയൊക്കെ അനന്തരഫലമായിരുന്നു തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമൂലപരിഷ്‌കരണം സാദ്ധ്യമാക്കിയ നിയമ നിര്‍മ്മാണങ്ങള്‍. അത്തരം നിയമ നിര്‍മ്മാണ ങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശകമായിമാറിയ പ്രധാന സാഹിത്യരചനകളെ കണ്ടെത്തുകയും വിശകലനം ചെയ്യുകയുമാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.