വിശ്വസാഹിത്യത്തിലെ മഹാപ്രതിഭകളെ അടുത്തറിയാന്‍ സഹായകരമായ ഒരു ഗ്രന്ഥമാണിത്. ഭാഷകളുടെയും പ്രാദേശികതയുടെയും അതിരുകള്‍ ഭേദിച്ച് വിശ്വമാനവികതയിലേക്കുയര്‍ന്നവരാണ് സാഹിത്യത്തിലെ മഹാരഥന്മാര്‍. അവരുടെ കൃതികള്‍ ഏതെങ്കിലും ഒരു പ്രദേശത്ത് വേരൂന്നി നില്ക്കുമ്പോള്‍ത്തന്നെ വിശ്വത്തോളം വികസിക്കുന്ന ആകാശത്തേക്കാണ് ചില്ലകള്‍ വിരിക്കുന്നത്. എല്ലാ വൈവിദ്ധ്യങ്ങള്‍ക്കിടയിലും മനുഷ്യനെ ബന്ധിപ്പിക്കുന്ന ചിലതുണ്ട്. കാലദേശങ്ങള്‍ക്കതീതമായി അത് അനുഭവിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ വിശ്വസാഹിത്യകാരന്മാര്‍ എന്ന ഗണത്തില്‍പ്പെടും. വിജ്ഞാന വര്‍ഷം എന്ന ശീര്‍ഷകത്തിനു കീഴിലാണ് ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായിരിക്കും ഇത്. കസന്‍ദ് സാക്കീസ് പൗലോ കൊയ്‌ലോ പാബ്ലോ നെരൂദ സാദിക് റൂള്‍ഫോ യസുനറി കവാബത്ത സാദിക് ഹിദായത്ത് ഖലീല്‍ ജിബ്രാന്‍ ഫ്രാന്‍സ് കാഫ്ക അല്‍ബേര്‍ കാമു മാര്‍ക്വേസ് ഹെമിങ് വേ ടോള്‍സ്റ്റോയി ദസ്തയേവ്‌സ്‌കി ഷൊളക്കോവ് വിക്ടര്‍ ഹ്യൂഗോ മാക്‌സിം ഗോര്‍ക്കി ന്യൂട്ട് ഹാംസണ്‍ തുടങ്ങി നിരവധി പേരുടെ ജീവിതവും രചനകളും ഈ എഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.