തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡിനെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നുണ്ട്. അതൊരു നാരങ്ങാമിഠായി ആയിരുന്നു. അതും ഒരു പിഞ്ചുബാലന്റെ കൈയിൽ നിന്ന്. തിരക്കിനിടയിൽ ഒരു കൊച്ചുകുട്ടി ഓടി വന്ന് എനിക്കൊരു മിഠായി നീട്ടിക്കൊണ്ടു പറഞ്ഞു ''ഇപ്പോൾ ടി.വി. വീട്ടിലിരുന്ന് കാണാം സാറേ.'' സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം എന്ന ആശയം വരുന്നതിന് മുൻപുതന്നെ എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിച്ചതിന് ലഭിച്ച അവാർഡായിരുന്നു ആ മിഠായി എന്ന് തുറന്നു പറയുന്നതിലൂടെ ജനപ്രതിനിധികൾ ജനങ്ങളുമായി എത്രത്തോളം അടുത്തുനിൽക്കണം എന്നൊരു സന്ദേശം കൂടി മുന്നോട്ടുവെയ്ക്കുകയാണിവിടെ.