ആഖ്യാനത്തിൻ്റെ ജൈവ വൈവിദ്ധ്യം കൊണ്ട് സമൃദ്ധവും സമ്പന്നവുമാണ് സമകാലിക മലയാള നോവൽ സാഹിത്യം. വ്യവസ്ഥകളിൽ നിന്നും അധികാരത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട വരെയും ഇടം നിഷേധിക്കപ്പെട്ട വരെയും അത് അഭിസംബോധന ചെയ്യുന്നു. മലയാള നോവലിൻ്റെ മാറിയ പരിസരങ്ങളെയും വേറിട്ട പരിഛേദങ്ങളെയും അടയാളപ്പെടുത്തുന്ന നോവലുകളെ പറ്റിയുള്ള ഒരു പഠനമാണ് ഈ പുസ്തകം. പ്രമേയ വൈവിധ്യം കൊണ്ടും നൂതന രീതികൾ കൊണ്ടും സമ്പന്നമായ പതിനെട്ട് നോവലുകളെ ഗൗരവപൂർവ്വം പഠനവിധേയമാക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം.