ഈയിടെയായി ഫിദല്‍ കാസ്‌ട്രോ തന്റെ അപാരമായ ബുദ്ധിശക്തിയും വിപ്ലവാനുഭവങ്ങളും നവഉദാര-ആഗോളവല്‍ക്കരണമെന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാനായി പ്രയോഗിച്ചുവരികയാണ്. സാമ്രാജ്യത്വത്തിന്റെ ആഗോള പ്രചാരണത്തിന്റെ പൊയ്മുഖം കീറിമുറിക്കുന്ന ഫിദല്‍ കാസ്‌ട്രോ യു എസ് ആധിപത്യം പുലര്‍ത്തുന്ന ധന-സാമ്പത്തിക വ്യവസ്ഥിതിയുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുകയാണ് പ്രസംഗപരമ്പരയിലൂടെ ചെയ്യുന്നത്. തൊണ്ണൂറുകളില് ക്യൂബ സാമ്രാജ്യത്വകടന്നാക്രമണത്തിന്റെ പ്രത്യേക ലക്ഷ്യസ്ഥാനമായി മാറിയതിനാല് സാമ്രാജ്യത്വശക്തിയെ വെല്ലുവിളിക്കുന്ന ആ കൊച്ചു സോഷ്യലിസ്റ്റ് രാജ്യത്തെ നയിക്കുന്നതിന്റെ അസാധാരണമായ അനുഭവം വിവരിക്കാന്‍ കാസ്‌ട്രോക്കു കഴിയുന്നു. ക്യൂബന് ജനത അശ്രാന്തപരിശ്രമത്തിലൂടെ സൃഷ്ടിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥയില് ഉറച്ചുനിന്നുകൊണ്ടാണ് ഇവരുടെ വെല്ലുവിളി.ഇതില് പ്രസിദ്ധീകരിക്കുന്ന രണ്ടു പ്രഭാഷണങ്ങളും 1999-ല് നടത്തിയവയാണ്. ആദ്യത്തേത് ഫെബ്രുവരിയില് കരക്കാസിലെ വെനിസ്വല സര്‍വകലാശാലയില്‍ നടത്തിയ മുഖ്യപ്രഭാഷണം. മഹത്തായ ഒട്ടേറെ പ്രസംഗങ്ങള് നടത്തിയിട്ടുള്ള ഈ പ്രഗല്‍ഭ പ്രഭാഷകന്റെ അവിസ്മരണീയമായ പ്രസംഗങ്ങളില് ഒന്നാണിത്. ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായ കേഴ്‌വിക്കാരെ നാലരമണിക്കൂര്‍ മാന്ത്രിക ശക്തിയാല് എന്നപോലെ പിടിച്ചിരുത്തിയ കാസ്‌ട്രൊ നവ ഉദാര-ആഗോളവല്‍ക്കരണത്തെ അപഗ്രഥിക്കുന്നു. പ്രസംഗത്തിന്റെ ഉള്ളടക്കം പിന്നീട് അദ്ദേഹം ഇങ്ങനെ ചുരുക്കി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.