*COD & Shipping Charges may apply on certain items.
Review final details at checkout.
₹121
₹155
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമെന്ന് സ്ഥാപിച്ചെടുക്കാനുള്ള സംഘപരിവാര്‍ - ആര്‍ എസ് എസ് പരിശ്രമങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ഭരണകൂട അധികാര സംവിധാനങ്ങള്‍ക്കൊപ്പം കോര്‍പ്പറേറ്റുകളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഹിന്ദുത്വ ശക്തികള്‍ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യങ്ങളല്ല വ്യാജ ചരിത്ര നിര്‍മ്മിതിയുടെ പാഠങ്ങളാണ് ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. മതം സംസ്‌കാരം ദേശീയത എന്നിവയെ അതിവൈകാരികമായിത്തന്നെ ഭരണകൂടം ജനസമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ അവയ്‌ക്കെതിരെ പ്രതിരോധങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത ഗ്രന്ഥമാണ് വേണുഗോപാലന്‍ കെ എയുടെ സാംസ്‌കാരിക ദേശീയത. സാംസ്‌കാരിക ദേശീയതയെ സംബന്ധിച്ചുള്ള അതിവാദങ്ങളെയും വ്യാജ പ്രചരണങ്ങളെയും അതിസമര്‍ത്ഥമായി പൊളിച്ചെഴുതുന്ന ഈ ഗ്രന്ഥം വായനാ സമൂഹത്തിനു സമര്‍പ്പിക്കുന്നു.