Sanathanadharmam... Arivum Porulum...

About The Book

ഹിന്ദുത്വം സനാതനധർമ്മം എന്നീ പദങ്ങളൊക്കെ നമുക്കു വളരെ സുപരിചിതങ്ങളാണ്. ഇവ എന്താണെന്നു മനസ്സിലാക്കാനും ഇതിന്റെ മഹത്വം അറിയാനുമുള്ള വായനയിൽ നിന്നാണ് ഇങ്ങനെ യൊരു ഗ്രന്ഥമെഴുതണം എന്നുള്ള തോന്നൽ എനിക്കുണ്ടായത്. എല്ലാ മതക്കാർക്കും അവരവരുടേതായ സംസ്കാരം ഉണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഭാരതീയ സംസ്കാരം. 'നമുക്ക് ഒരു ഋഷിപരമ്പര തന്നെ ഉണ്ട്. അവർ ശാസ്ത്രജ്ഞരായിരു ന്നു. ഗുരുപദേശം (ആഗമം) പരീക്ഷണനിരീക്ഷണങ്ങൾ (പ്രത്യക്ഷം അനുമാനം ഉപമാനം) വിമർശനം ജ്ഞാനലബ്ധി എന്നിങ്ങനെ ജ്ഞാനസമ്പാദനത്തിന് ശാസ്ത്രീയമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നവരാ യിരുന്നു ഭാരതീയ ഋഷിമാർ. ആത്മീയശാസ്ത്രം മാത്രമല്ല ഭൗതികശാ സ്ത്രവും ഭാരതത്തിൽ പണ്ടുമുതൽ തന്നെ വികസിച്ചിരുന്നു. എന്നാൽ കാലാന്തരത്തിൽ വേദപഠനം നിലച്ചതും വൈദേശിക ആക്രമ ണങ്ങളും അടിമത്വവും എല്ലാം തന്നെ നമ്മുടെ ജീവിതരീതിയേയും വിജ്ഞാനത്തെയും സാരമായി ബാധിച്ചു. എങ്കിലും നമ്മുടെ ഉദ്ബുദ്ധ രായ വരുംതലമുറ പുതിയ പുതിയ അറിവുകളുടെ പാത തെളിക്കുമെ ന്നു നമുക്കു പ്രത്യാശിക്കാം. ഈ പുസ്തകത്തിന് നല്ലൊരു അവതാരിക എഴുതി തന്ന് അനുഗ്ര ഹിച്ച ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ മാസ്റ്ററോടും അനുഗ്രഹവചനം നൽകിയ ചിദാനന്ദപുരി സ്വാമിജിയോടും എൻ്റെ സ്നേഹബഹുമാന ങ്ങൾ അറിയിക്കട്ടെ. വേദാ ബുക്സിന്റെ സാരഥിയായ ഷാബു പ്രസാദിനോടും അവിടു ത്തെ നല്ലവരായ പ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ട് നാമ്മുടെ ഭാവി തലമുറക്കൊയി ഈ പുസ്തകം സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE