Sandhvanadeepam
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

രോഗങ്ങളും രോഗാതുരതയും സൃഷ്ടിക്കുന്ന മാനസികവും ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കാനും പരിഹരിക്കുവാനും കേരളത്തിലെ ആരോഗ്യപരിപാലന പദ്ധതിക്ക് വേണ്ടത്ര കഴിഞ്ഞിട്ടില്ല. സാന്ത്വനചികിത്സ എന്ന പുത്തന്‍ ആശയത്തിന്റെ പ്രസക്തി ഇവിടെയാണ്. രോഗിയുടെ ചുറ്റുപാടും കുടുംബസാഹചര്യങ്ങളും മനസ്സിലാക്കിയും രോഗം വരുത്തിവയ്ക്കുന്ന മാനസികവും സാമൂഹികവും സാമ്പത്തികവും ആയ പരാധീനതകള്‍ കണക്കിലെടുത്തും രോഗിക്കും കുടുംബത്തിനും പരമാവധി പിന്തുണ നല്കുക എന്നതാണ് സാന്ത്വനചികിത്സ എന്ന ആശയത്തിന്റെ അര്‍ത്ഥം. വിവിധങ്ങളായ ദീര്‍ഘകാല രോഗങ്ങള്‍കൊണ്ടു ദുരിതമനുഭവിക്കുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സാന്ത്വന ചികിത്സ എന്ന ആശയം ഇവിടെ നല്ല രീതിയില്‍ വേരോടിയിട്ടുമുണ്ട്. സാന്ത്വന ചികിത്സാ രംഗത്തു വ്യാപരിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശകമാക്കാവുന്ന തരത്തില്‍ രചിക്കപ്പെട്ട ഒരു കൈപ്പുസ്തകമാണ് ശ്രീമതി സിന്ധു മോള്‍ രചിച്ച സാന്ത്വനദീപം. സാന്ത്വന ചികിത്സയുടെ സമസ്ത മേഖലകളെയും വളരെ സമഗ്രമായി സ്പര്‍ശിക്കുന്ന ഈ ലഘുപുസ്തകം രോഗസാന്ത്വന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ടും മാര്‍ഗ്ഗദര്‍ശിയുമാവും. വളരെയേറെ കൃതാര്‍ത്ഥതയോടെ ഞങ്ങള്‍ ഇതു പുറത്തിറക്കുന്നു; വലിയ തോതില്‍ സ്വീകരിക്കപ്പെടും എന്ന ഉറപ്പോടെ.
downArrow

Details