ശംഖുപുഷ്പങ്ങള്‍സ്മിത ദാസ്സ്മിത ദാസിന്‍റെ കഥകളില്‍ പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്‍ക്കാത്ത സ്ത്രീയുടെ അപൂര്‍വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്‍റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്‍റെ ശില്‍പതന്ത്രവുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് 'ശംഖുപുഷ്പങ്ങള്‍'. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്‍. ഈ കഥകളില്‍ ജീവിതമുണ്ട്. സ്മിത ദാസിന് കഥ പറയാനറിയാം. നല്ല ഭാഷ. നവീനമായ ആഖ്യാനശൈലി. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ഇരുപതു കഥകള്‍.ആലങ്കോട് ലീലാകൃഷ്ണന്‍