ആറ്റുകാൽ അംബാപ്രസാദം മാസികയിൽ സന്മാർഗ്ഗദീപം എന്ന ശീർഷകത്തിൽ നാലുവർഷത്തിലേറെക്കാലം തുടർച്ചയായി പ്രസിദ്ധികരിച്ച ലേഖനപരമ്പരയാണ് ഈ കൃതിയുടെ ഉള്ളടക്കം. നാലുവർഷംമുമ്പ് ഒരു ദിവസം അംബാപ്രസാദത്തിൻ്റെ മുഖ്യ പത്രാധിപർ ഡോ. എഴുമറ്റൂർ രാജരാജവർമ്മ ഫോൺചെയ‌് മാസികയിലേക്കൊരു ലേഖനപരമ്പര എഴുതണമെന്നു നിർദ്ദേശിച്ചു. എന്താണു വിഷയമെന്നന്വേഷിച്ചപ്പോൾ അതു സ്വയം നിശ്ചയിച്ചു കൊള്ളാനാണു പറഞ്ഞത്. ഒരു ലോകോക്തിയോ ആപ്തവാക്യ മോ ഉദ്ധരിച്ച് അതു ജീവിതത്തിൽ പകർത്താൻ പ്രേരിപ്പിക്കുന്ന വിധത്തിൽ രണ്ടുപുറത്തിലൊതുങ്ങുന്ന ചെറിയ ലേഖനങ്ങളുടെ പരമ്പര മതിയാകുമോ എന്നാരാഞ്ഞപ്പോൾ അദ്ദേഹത്തിനും അതു സമ്മതമായി. സന്മാർഗ്ഗദീപം എന്ന പൊതുശീർഷകത്തിൽ ലേഖനപരമ്പര പ്രസിദ്ധീകരിച്ചുതുടങ്ങി. കുട്ടിക്കാലത്തു കേട്ടുപഠിച്ചതും പില്ക്കാ ലത്തു വായിച്ചുൾക്കൊണ്ടതുമായ ശ്ലോകങ്ങളും പദ്യങ്ങളുമൊക്കെ ഓർമ്മിച്ചെടുക്കാൻ ഇതെനിക്ക് അവസരംനല്‌കി. ചിലപ്പോഴെങ്കി ലും ഉദ്ധരണികൾ അധികമായിപ്പോയില്ലേ എന്നു ശങ്കിച്ചു. എന്നാൽ അവ സ്ഥാനേഘടിതങ്ങളായതിനാൽ വായനക്കാരെ മടുപ്പിക്കുന്നില്ല എന്നാണെന്റെ അനുഭവം. ചിലർക്ക് ചില സംസ്‌കൃതശ്ലോകങ്ങൾ കീറാമുട്ടിയായി തോന്നിയേക്കാം. എന്നാൽ അവയുടെ അർത്ഥമോ ആശയമോ നല്‌കിയിട്ടുള്ളതിനാൽ അവയും വായനക്കാരെ ക്ലേശി പ്പിക്കില്ലെന്നു കരുതുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.