*COD & Shipping Charges may apply on certain items.
Review final details at checkout.
₹120
All inclusive*
Qty:
1
About The Book
Description
Author
തുമ്പി തുമ്പീ വാ... മലയാളക്കര കരളുകൊണ്ടു കേട്ട പാട്ടായിരുന്നു അത്. 1953 ല്‍ പുറത്തിറങ്ങിയ തിരമാല എന്ന ചിത്രത്തിലെ ആ ഗാനം ഇന്നും മലയാളികള്‍ കേള്‍ക്കുന്നു. ഏറ്റുപാടുന്നു. വാസന്തരാവിന്റെ വാതില്‍ തുറന്നുവന്ന ആ ശബ്ദമാധുരിയുടെ ഉടമ ശാന്ത പി നായരായിരുന്നു. ഗായികയായ ശാന്തയും പ്രക്ഷേപകനും തിരക്കഥാകൃത്തും സംവിധായകനും നോവലിസ്റ്റും ഇടതുപക്ഷ പ്രവര്‍ത്തകനുമായ കെ പത്മനാഭന്‍ നായരും ഒരുമിച്ചപ്പോള്‍ അതൊരു സംഗീത സാഹിത്യ ജീവിതമായി. അവരുടെ മകളാണ് ലത പി നായര്‍ എന്ന അനുഗ്രഹീത ഗായിക. ലതയുടെ ഭര്‍ത്താവാണ് ഗായകനും പ്രക്ഷേപകനും എഴുത്തുകാരനുമായ ജെ എം രാജു. ഒരു കാലത്തെ സംഗീതത്തെയും സാഹിത്യത്തെയും പ്രക്ഷേപണ കലയെയും നമ്മുടെ സ്മൃതി പഥത്തിലെത്തിക്കുകയാണ് ജെ എം രാജു ഈ പുസ്തകത്തില്‍. കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത് മുരിക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ്? നമ്മെ നോക്കി ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന ശാന്താ പി നായരുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്ന കൃതി.