കഥയും ജീവിതവും വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ഇഴുകിച്ചേർന്ന ആവിഷ്കാരങ്ങളുടെ സമാഹാരം. തമിഴ് സാഹിത്യത്തിലെ പ്രശസ്തയായ എഴുത്തുകാരി സൽമയുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിന്റെ പരിഭാഷ. ഇതിലെ ഓരോ കഥയും കാലത്തിന്റെ മിടിപ്പുകളാണ്. സഹനവും അതിജീവനവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ ഹൃദയ സ്പർശിയായി പറയുകയാണ് ഈ കഥകളിലൂടെ. “കെട്ടഴിഞ്ഞ തലമുടി കാറ്റിൽ പാറിപ്പറന്നുകൊണ്ടിരിക്കെ ഇടതു കൈവിരലുകൾകൊണ്ട് ശബ്ദത്തോടെ പരപരാന്ന് തലചൊറിഞ്ഞുകൊണ്ട് അവളുടെ സാരിത്തുമ്പിൽ പിടിച്ചുവലിച്ച റഷീദ കാലുകൾ മടക്കി കുത്തിയിരുന്ന് ഇന്ന് കുറേ തെരുവുകളിലൊക്കെ പോയി ഒരുത്തീടടുത്തുപോലും മോരില്ല നശിച്ചുപോകും'' എന്നു പറഞ്ഞിട്ടവൾ കൈ ഉയർത്തി ശപിച്ചു. പരിഭാഷ : ഷാഫി ചെറുമാവിലായി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.