നോവലായാലും കവിതയായാലും ലേഖനമായാലും ഒരു പുതിയ സാമൂഹിക സന്ദേശം കൊണ്ടു വരുന്നതിലൂടെ ഒരു സാഹിത്യസൃഷ്ടി ക്ലാസിക് ആയിത്തീരുന്നു. ആ കൃതി യഥാര്‍ത്ഥ സാഹിത്യ സൗരഭ്യം എക്കാലവും നിലനിര്‍ത്തുന്നു. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതും മഹിതമായ ദൗത്യമാണ്. ഈ നോവല്‍ അത്തരത്തിലൊന്നാണ്. ഇഷ്ടപ്പെട്ട വസ്തുതകളും ആകര്‍ഷിക്കപ്പെട്ട കാഴ്ചകളും അനുഭവപ്പെട്ട സംഭവങ്ങളും നേര്‍മയില്‍ ഇഴചേര്‍ത്തുകൊണ്ടാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. അനാവശ്യമായ വിവരണങ്ങളോ അനാകര്‍ഷകമായ ആലേഖനങ്ങളോ ഇതില്‍ ചേര്‍ത്തിട്ടില്ല. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വികലമാക്കാനുള്ള ശ്രമവും ഇതിലില്ല. നെയ്ത്തു തൊഴിലാളി ജീവിതങ്ങളുടെ പശ്ചാത്തലത്തില്‍ അതിമനോഹരമായ ഒരു നോവല്‍. മൂലകൃതിയുടെ സൗരഭ്യം ഒട്ടും ചോര്‍ന്ന് പോകാതെ ശ്രദ്ധയോടെയുള്ള പരിഭാഷയും ആവശ്യമുള്ളയിടങ്ങളില്‍ സംഭാഷണങ്ങളും വാക്കുകളും അതുപോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നതും വായന ഒരു മികച്ച അനുഭവമാക്കി മാറ്റുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.