ദശാബ്ദങ്ങൾക്ക് മുൻപുള്ള കേരളത്തിലെ ഒരു ഗ്രാമ മാണ് ശാസ്താംമല. അവിടുത്തെ ജീവിതങ്ങൾ കൗ തുകകരവും ആകാംക്ഷ നിറഞ്ഞതുമാണ്. നിഷ്ക്കള ങ്കമായ ഗ്രാമീണ ജീവിത സ്വപ്‌നങ്ങളും പ്രതീക്ഷക ളും വിഹ്വലതകളും ആരെയും കൊതിപ്പിക്കുന്ന ഭാഷ യിൽ സംഗീത് ബാലകൃഷ്ണൻ അവതരിപ്പിക്കുന്നു. പ്രണയവും പ്രതികാരവും എല്ലാം അതിലടങ്ങിയിരി ക്കുന്നു. വിനയവും വിശുദ്ധിയും ഒത്തിണങ്ങിയ ആ മ നുഷ്യരുടെ സ്വപ്‌നങ്ങൾ മഴപോലെ പെയ്യുന്നു. ഒരു പുഴപോലെ ഒഴുകുന്നു. ആരെയും വായിപ്പിക്കുന്നൊ രു നോവലാണിത് എന്ന് ഉറപ്പായും പറയാം. ആദ്യകൃ തിയിലൂടെ തന്നെ തുടക്കക്കാരൻ്റെ ബാലാരിഷ്‌ടതക ളെ സംഗീത് അതിജീവിച്ചിട്ടുണ്ട്.