സംഭവങ്ങളുടെ പകർപ്പെഴുത്തിൽ നിന്നു വ്യത്യസ്തമായി ജീവിതത്തോടുള്ള പ്രതികരണം ദാർശനികമായ ഉൾക്കാഴ്ചയോടെ നോവലിലേക്കു കടന്നുവരുന്നു. ദൃശ്യമാദ്ധ്യമങ്ങൾക്കു വഴങ്ങാതെ ഭാഷയുടെ മൗലികതയെ തേടുന്ന ആഖ്യാനരീതി. മിത്തിനെ സാമ്പ്രദായികമായി ആവർത്തിക്കാതെ യാഥാർത്ഥ്യത്തെ മിത്താക്കുന്ന രചനാസങ്കേതം. ആത്മീയതയെ ആത്മാവുകൊണ്ടറിയുന്ന അന്വേഷകൻ സത്യവാഗീശ്വരനായി രൂപപ്പെടുകയാണ്. ഭൗതികതയിൽ നിന്നു ജീവിതത്തിന്റെ ആത്മീയതയിലേക്കു പ്രവേശിച്ച് പ്രപഞ്ചത്തിന്റെ പാരസ്പര്യത്തെ കണ്ടെത്തുന്ന സത്യവാഗീശ്വരൻ വായനക്കാരെ കാരുണ്യത്തിന്റെ സത്യദർശനത്തിലേക്ക് എത്തിക്കുന്നു. അടഞ്ഞ മനസ്സുകളെ പ്രകോപിപ്പിക്കുന്ന ആത്മദർശനമാണ് സത്യവാഗീശ്വരന്റെ മൗലികമായ സവിശേഷത.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.