സൗദി അറേബ്യയിലെ തലവെട്ടു പള്ളിയിലേക്ക് സുൽത്താനൊപ്പം എൻ്റെ ചിന്തകൾ കാടുകയറാറുണ്ട്... ഒരു പക്ഷെ സുൽത്താനെപ്പോലെ തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരാകുമോ അവിടെ വിധി നടപ്പാക്കപ്പെട്ടവരിൽ ചിലരെങ്കിലും എന്ന ഓർമ്മ എന്നെ വല്ലാതെ വേട്ടയാടുന്നു. നാളെ എന്തെന്നറിയാതെ കബന്ധങ്ങളെ സ്വപ്നം കണ്ടുണരേണ്ടി വന്ന ഒരു പാവം മനുഷ്യൻ്റെ ദിന രാത്രങ്ങൾ എത്ര നിസ്സഹായത നിറഞ്ഞതാണെന്ന് ഞാൻ മനസിലാക്കികഴിഞ്ഞിരിക്കുന്നു... പ്രവാസ ജീവിതത്തിലെ കാണാപ്പുറങ്ങൾ വരച്ചിട്ടിരിക്കുന്ന വ്യത്യസ്ത നോവൽ.