കാല്‌പനികലാവണ്യത്തിൽ വിരിഞ്ഞ കഥകളും നോവലുകളുമാണ് ഡോ. മായാഗോപിനാഥിന്റേത്. അവ മനസ്സിലേക്ക് വേഗം കടന്നുവരികയും മടങ്ങിപ്പോകാതെ ഒപ്പംസഞ്ചരിക്കുകയും ചെയ്യും. സൂഷ്‌മബോധത്തിൽ നിന്ന് സൃഷ്ടിച്ച കഥാപാത്രങ്ങളും മുഹൂർത്തങ്ങളും സ്വന്തം ജീവിതപരിസരങ്ങളിൽ നിന്ന് കണ്ടെത്തിയവയാണെന്ന തോന്നലുളവാക്കും. ആഖ്യാനചാരുതയിൽ അനുവാചകരെ അനുഭവിപ്പിക്കാൻ കെല്പ്പുള്ള ഭാഷയും ഈ നോവലിസ്‌റ്റിനുണ്ട്. സ്വകീയമായ ജീവിതത്തെ കല്പനകൊണ്ട് പൂരിപ്പിക്കുന്ന രചനാരീതിയാണ് പവിഴമല്ലിയിൽ സ്വീകരിച്ചിരിക്കുന്നത്. ഒരുപകുതി പ്രജ്ഞയും മറുപകുതി നിലാവും കൊണ്ട് ഇഴയടുപ്പത്തോടെ തുന്നിയ ഈ കൃതി ഡോ. മായാഗോപിനാഥിൻ്റെ ആത്മഭാവംകൊണ്ട് സമ്പന്നമാണ്. ഗ്രാമപശ്ചാത്തലത്തിൽ ജനിച്ചുവളർന്ന ഒരു സ്ത്രീയുടെ ഓർമ്മയും സ്വപ്‌നങ്ങളും കൈകോർക്കുന്ന പാരായണസുഖം ഏറെയുള്ള നോവൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.