രൂക്ഷമായ സാമൂഹ്യപ്രശ്‌നത്തിലേക്കാണ് കഥാകാരി വിരൽചൂണ്ടുന്നത്. ക്യാമ്പസ്സു പ്രണയം പ്രണയനൈരാശ്യം ലൈംഗികപീഡനങ്ങൾ ലൈംഗികചൂഷണങ്ങൾ വയസ്സുചെന്ന മാതാപിതാക്കളോട് സ്വന്തം മക്കൾ കാട്ടുന്ന അവഗണന എന്നിങ്ങനെ സമൂഹത്തിൽ കാണുന്ന മിക്ക പ്രശ്നങ്ങളും കഥകളിലൂടെ ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. വായനക്കാരനെ നന്മയിലേക്കും നേരിൻ്റെ വഴിയിലേക്കും നയിക്കുന്ന സാരോപദേശ കഥകളാണ് ഈ കൃതിയിലേത്. കഥകൾ എല്ലാം മനസ്സിനെ വിമലീകരിക്കുന്നവയാണ്. ബിരുദവും ബിരുദാനന്തരബിരുദവും എൻജിനീയറിങിൽ ആണെങ്കിലും ലളിതവും തനതുമായ ഒരു ഭാഷാശൈലിയും ക്രാഫ്റ്റിംഗ് തന്ത്രങ്ങളും തീവ്രമായ അനുഭവങ്ങളും ഉള്ള കോമളവല്ലിയമ്മയുടെ ഈ കൃതി വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്നു.'
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.