ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഹിന്ദി റൊമാന്റിക് കവി സൂര്യകാന്ത് ത്രിപാഠി എന്ന നിരാല മലയാളികൾക്കും പ്രിയങ്കരനാണ്. ആ അപൂർവപ്രതിഭയുടെ വ്യക്തിജീവിതത്തെയും സാഹിത്യസപര്യയേയും ഒരു നോവലിന്റെ ചട്ടക്കൂട്ടിലൊതുക്കാൻ ഡോ.വി.വി.വിശ്വം നടത്തിയ ശ്രമമാണ് വായനക്കാരൻ്റെ മുമ്പിൽ ഇതൾവിരിയുന്ന സൂര്യകാന്തി. സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിച്ച ആ അപൂർവപ്രതിഭയെ പലരും അദ്ഭുതമനുഷനായിക്കണ്ടു. നിരാലയുടെ പരുക്കൻ ജീവിതത്തെ പരിവേഷങ്ങളൊന്നും കൂടാതെ തനിമയോടെ അവതരിപ്പിക്കുകയാണ് സൂര്യകാന്തിയിലൂടെ നോവലിസ്റ്റ്. കലവറയൊന്നുമില്ലാതെ സത്യസന്ധമായി വസ്തുതകൾ തുറന്നുകാട്ടുമ്പോഴും പ്രതിപാദ്യത്തിന്റെ സൂര്യശോഭയ്ക്ക് മങ്ങലൊന്നും ഏല്കുന്നില്ലെന്നുള്ളതാണ് ഈ കൃതിയുടെ സവിശേഷത.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.