*COD & Shipping Charges may apply on certain items.
Review final details at checkout.
₹14345
All inclusive*
Qty:
1
About The Book
Description
Author
സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ.അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...പി. മൻതേയ്ഫിൽ മൃഗങ്ങളെപ്പറ്റിയുള്ള പഠനം നടത്തുന്നത് അവരുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ്. ഒരു ജന്തുവിനെപ്പറ്റി പഠനം നടത്തുമ്പോൾ അതിന്റെ ചുറ്റുമുള്ള വൃക്ഷലതാദികളുടെയും ജന്തുജാലങ്ങളുടെയും മണ്ണിന്റെയും സ്വഭാവങ്ങളെയും പറ്റി പഠിച്ചാൽ മാത്രമേ ആ ജന്തുവിന്റെ ജീവശാസ്ത്രം ശരിക്കു മനസ്സിലാക്കാൻ സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.സോവിയറ്റ് നാട്ടിലെ നാടോടിക്കഥകൾ 'നിങ്ങൾ നിങ്ങളെതന്നെ ഒന്നു നോക്കൂ! എത്ര മോശമായിട്ടാണ് ജീവിക്കുന്നതെന്ന് കാണൂ!' എന്ന് ആളുകളോട് നേരെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇത് മനസ്സിലാക്കണമെന്നതാണ് പ്രധാനം. അത് മനസ്സിലാക്കികഴിഞ്ഞാൽ അവർ കൂടുതൽ മെച്ചപ്പെട്ട മറ്റൊരു ജീവിതം തീർച്ചയായും സ്വയം വാർത്തെടുത്തുകൊള്ളും._അന്തോൻ ചേക്കൊവ്ചെക്കോവിന്റെ പ്രശസ്ത കൃതി വീണ്ടും മലയാളത്തിൽസത്യസന്ധമായി ജീവിക്കണമെങ്കില്‍ തുനിഞ്ഞിറങ്ങണം ബുദ്ധിമുട്ടണം തെറ്റുവരുത്തണം തുടങ്ങുകയും കൈവിടുകയും വീണ്ടും തുടങ്ങുകയും കൈവിടുകയും വേണം. സദാ പൊരുതുകയും തോല്‍ക്കുകയും ചെയ്യണം. മനശ്ശാന്തി ആത്മീയ അധഃപതനമാണു്. -ലിയോ ടോള്‍സ്റ്റോയി (1828-1910) ടോള്‍സ്റ്റോയിയുടെ യൗവനഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന നോവൽ.സോവിയറ്റ് നാട്ടിലെ നാടോടിക്കഥകൾറഷ്യൻ സാഹിത്യത്തിലെ മൂന്ന് ക്ലാസിക്കുകൾ...ആസ്യ ആദ്യപ്രേമം വാസന്തപ്രവാഹങ്ങൾകാട്ടിലെയും നാട്ടിലെയും മൃഗങ്ങളെ ചിത്രങ്ങൾ സഹിതം പരിചയപ്പെടുത്തുന്ന മനോഹരമായ ജന്തുശാസ്ത്ര പാഠപുസ്തകം. നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്തതരം വീടുകളുടെ വിശേഷങ്ങൾ ഒരു കഥയിലൂടെ.. ഒപ്പം മൂന്ന് മനോഹര കഥകളും ചിത്രങ്ങളും കൂടി ഈ സമാഹാരത്തെ മനോഹരമായ വായനാനുഭവമാക്കുന്നു.പത്തൊമ്പതാം നൂറ്റാണ്ടിലെ പേരെടുത്ത റഷ്യൻ സാഹിത്യകാരന്മാർ രചിച്ചിട്ടുള്ള കുട്ടിക്കഥകളാണു് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതു്. കവിശ്രേഷ്ഠനായ അലക്സാണ്ടർ പുഷ്കിൻ റഷ്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള ഭാഷാപണ്ഡിതനും നാവികനും യുദ്ധകാല ഡോക്ടറുമായ വ്ലദീമിർ ദാൽ തത്വശാസ്ത്രജ്ഞനും സംഗീതജ്ഞനുമായ വ്ലദീമിർ ഒദോയെവ് സ്തി അദ്ധ്യാപക ശിരോമണിയായ കൊൺസ്തന്തിൻ ഉഷീൻസ്തി മുതലായവരുമായി നിങ്ങൾക്കു പരിചയപ്പെടാം. റഷ്യൻ സാഹിത്യകാരന്മാർ മറ്റു ജനതകളുടെ നാടോടിക്കഥകളും കാവ്യങ്ങളും അതീവതാല്പര്യത്തോടെ വീക്ഷിച്ചിരുന്നു. മിഹയില്‍ ലേര്‍മൊന്തൊവ് കോക്കസസ്സിലെ മഹാകാവ്യത്തെ അടിസ്ഥാനമാക്കി ഒരു കുട്ടിക്കഥ രചിച്ചിട്ടുണ്ടു്. ഒരു എൻജിനീയറും സഞ്ചാരസാഹിത്യകാരനുമായ നിക്കൊലയ് ഗാരിൻ ഒരു കൊറിയൻ നാടോടിക്കഥ പറയുന്നു. ലിയോ ടോൾസ്റ്റോയിയുടേയും അലക്സാണ്ടർ കപ്രീന്റേയും കഥകൾ പൗരസ്ത്യജനതകളുടെ ബുദ്ധികൂർമ്മത വിളിച്ചറിയിക്കുന്നവയാണു്. ഈ കഥകളെല്ലാം വ്യത്യസ്തങ്ങളാണെങ്കിലും സത്യത്തിനും സൽപ്രവൃത്തിക്കും വേണ്ടിയുള്ള വ്യഗ്രതയും അദ്ധ്വാനത്തോടുള്ള ആദരവും ജന്മനാടിനോടുള്ള സ്നേഹവും ഇവയ്ക്കെല്ലാം ഒരു പൊതു സ്വഭാവം നല്കുന്നു.