SRIMAD DEVIBHAGAVATHAM

About The Book

ലോകത്തിലെ സർവജീവജാലങ്ങളും മാതാവിൽ നിന്നുദ്ഭൂതരാണ്. അതിനാൽത്തന്നെ ഈശ്വരതത്ത്വത്തെ മാതൃഭാവത്തിലാശ്രയിക്കാ നാണ് കൂടുതലായും ലോകരിഷ്ടപ്പെടുന്നത്. മാതാവ് സർവർക്കും ആദിഗുരുരൂപേണ വർത്തിക്കുന്നു. മാതൃദേവോ ഭവ പിത്യദേവോ ഭവ ആചാര്യദേവോ ഭവ എന്ന ശ്രുതിവാക്യങ്ങളിൽപോലും മാതൃസ്ഥാന ത്തെ സർവപ്രഥമമായി കണക്കാക്കുന്നു. ഇത്തരുണത്തിൽ ബ്രഹ്മാണ്ഡജനനിയും പഞ്ചകൃത്യപരായണയും ദുഃഖശമനത്തിനായി പണ്ഡിതന്മാരാലും പാമരന്മാരാലും ഒരുപോലെ സ്‌തുതിക്കപ്പെടുന്നവളുമായ ആ ദേവി തന്നെയാണ് വാസ്തവത്തിൽ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ ശക്തിസ്വരൂപമായി നൂലിൽ മുത്തു കളെന്നപോലെ സർവജഗത്തിനും ആധാരഭൂതയായിരിക്കുന്നത്. ശരീ രത്തിനായാലും മനസ്സിനായാലും ശക്തിയില്ലാതെ യാതൊന്നും ചെയ്യു ന്നതിന് സാധ്യമല്ല. അതിനാൽത്തന്നെ ശക്തിസ്വരൂപമായാണ് നാം ദേവിയെ ഉപാസിക്കുന്നത്. ആ മഹാദേവിയുടെ അപദാനങ്ങളെ വേണ്ട വിധം അറിഞ്ഞുപാസിക്കുന്നവർ ഇഹത്തിലും പരത്തിലും ജഗന്മാതാ വിന്റെ വാത്സല്യത്തിനു പാത്രീഭൂതരാകുമെന്ന് നമ്മുടെ മതസിദ്ധാന്ത ങ്ങൾ ഉറപ്പുനല്‌കുന്നു. പതിനെട്ടു മഹാപുരാണങ്ങളിലൊന്നായ ശ്രീമദ് ദേവീഭാഗവത ത്തിന്റെ ലളിതസുന്ദരമായ ഗദ്യപരിഭാഷയാണിത്. പതിനഞ്ചുവർഷം മുമ്പ് പുറത്തിറങ്ങിയ ഈ പരിഭാഷ കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേവീഭക്തരുടെ പ്രിയ പാരായണഗ്രന്ഥമായിത്തീർന്നിട്ടുണ്ട്. മനോഹ രമായ ഗദ്യത്തിൽ ദേവിഭാഗവതകഥയെ സംഗ്രഹിച്ച പരിഭാഷകനും പ്രസാധകർക്കും ഈ ഗ്രന്ഥപ്രചാരം സുകൃതമേകുന്നു! പുസ്‌തകത്തി ന്റെ പരിഷ്കരിച്ച മൂന്നാംപതിപ്പ് ഭക്തചരണങ്ങളിൽ സമർപ്പിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE