This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരൻ. കഥയുടെ നവതരംഗമായി തുടിച്ചുനിൽക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകൾ.,ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധർമ്മ ബോധങ്ങൾ എവിടെയുമെത്തിയില്ല. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകൾ,ഉറൂബിന്റെ കഥകള് ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന് ഭൂപ്രദേശങ്ങള്, അവിടുത്തെ പേരുകേട്ട നായര് തറവാടുകള് തുടങ്ങി ഒരു നൂറു വര്ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില് ഉറൂബിന്റെ കഥകള് വായിച്ചാല് മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള് അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള് ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്ക്കുന്നതിന്റെ കാരണവുമതാണ്.,പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.