കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനുകളിലും ലേഖനങ്ങളും കഥകളും എഴുതുന്നു. മാതൃഭൂമി ബുക്സ് 2004-ൽ നടത്തിയ നോവൽ മത്സരത്തിൽ നിന്ന് 'മരുപ്പച്ചകൾ' എന്ന നോവൽ തിരഞ്ഞെടുത്തു മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു. ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014-ൽ 'പ്രതിഭ കുവൈറ്റി'ന്റെ കഥാപുരസ്കാരം ലഭിച്ചു. ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

2000 മുതൽ 2023 വരെ കുവൈറ്റിൽ താമസിച്ചു. 2019-'21 വരെ ഒരു ഇന്ത്യൻ സ്കൂളിലും 2006-'16 വരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ആയി സേവനമനുഷ്ടിച്ചു. 1995-'96 അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം വരികയായ കേരള എക്സ്പ്രസ്സ് വാരികയുടെ സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

ചരിത്രത്തിൽ ബിരുദാനന്തരബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ ജേർണലിസത്തിലും കമ്പ്യൂട്ടറിലും ബിരുദാനന്തര തലത്തിൽ ഡിപ്ലോമകളും നേടിയിട്ടുണ്ട്.

ഭർത്താവ്: ജേക്കബ് ജോർജ്ജ് (കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിരമിച്ചു.)

മകൻ: മിലൻ ജോർജ്ജ് (കുവൈറ്റിലെ അഡിഡാസ് കമ്പനിയിൽ എൻജിനീയർ)

Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.