മനുഷ്യരാശിയുടെ ആരോഗ്യവും ക്ഷേമവും നേരിട്ട് ബന്ധപ്പെട്ടിരി ക്കുന്ന ഔഷധമേഖലയിൽ പേറ്റൻ്റ് വ്യവസ്ഥകൾ സ്യഷ്ടിച്ചുകൊ ണ്ടിരിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ചർച്ചകൾ 1980-കളുടെ തുടക്കം മുതൽ സാർവദേശീയതലത്തിലും ഇന്ത്യയിലും സജീവ മായിരുന്നു. 1972-ലെ ഇന്ത്യൻ പേറ്റൻ്റ്നിയമം ഔഷധോത്പാദ നത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ലോകരാജ്യങ്ങൾക്ക് ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തു സുപ്രധാന ചുവടുവെയ്പായിരുന്നു. ഇന്ത്യൻ പേറ്റന്റ് നിയമത്തിൻ്റെ മേന്മയെക്കുറിച്ച് ഇന്ത്യയിൽ നിന്നു ള്ള ആരോഗ്യപ്രവർത്തകർ ലോകവേദികളിൽ അഭിമാനപൂർവം സംസാരിച്ചിരുന്നു. എന്നാൽ 2005-ൽ ലോകവ്യാപാരസംഘടന യുടെ ട്രിപ്സ് (TRIPS) നിബന്ധനകൾക്കനുസരിച്ച് പേറ്റൻ്റ് വ്യവസ്ഥ യിൽ മാറ്റം വന്നതോടെ ജീവൻരക്ഷാമരുന്നുകളുടെ വില കുതി ച്ചുയരുകയും ഔഷധമേഖല വലിയപ്രതിസന്ധി നേരിടുകയും ചെയ്തുവരികയാണ്. ഇതിനെതിരെയുള്ള ശക്തമായ പ്രചാരണപരി പാടികളുമായി ജനകീയാരോഗ്യപ്രവർത്തകർ മുന്നോട്ട് വന്നുകൊ ണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കുത്തകവൽക്കരണത്തെയും ലാഭാധിഷ്ഠിത മത്സരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ബൗദ്ധി കസ്വത്തവകാശനിയമങ്ങൾക്ക് ബദലായി സ്വാതന്ത്ര്യത്തിലും സഹകരണത്തിലും പങ്ക്‌വെയ്ക്കലിലും അധിഷ്ഠിതമായ സ്വതന്ത്ര സോഫ്റ്റ്വെയർ ദർശനം റിച്ചാർഡ് മാത്യു സ്റ്റാൾമാൻ ആവിഷ്കരി ക്കുന്നത്. തുടർന്ന് ലോറൻസ് ലെസ്റ്റിംഗ് ഉൾപ്പെടെയുള്ള നിരവധി വിദഗ്‌ധർ ഈ ആശയത്തെ കൂടുതൽ സമ്പുഷ്ടമാക്കി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.