ഒരു ദശാബ്ദം മുമ്പ് (2016) കോറസ് കണ്ണൂർ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള പുസ്തകം മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോൾ വീണ്ടും പ്രകാശിതമാവുകയാണ്. മുമ്പെഴുതിയതെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും വരുത്താതെ ഇന്ന് വീണ്ടും ആവർത്തിക്കുന്നതിൽ നിന്ന് നാം എത്തിനിൽക്കുന്ന അവസ്ഥ കൂടുതൽ ജീർണ്ണമായി തുടരുകയാ ണെന്നാണ് മനസ്സിലാക്കേണ്ടത്. നാം മുമ്പ് ജീവിച്ചുപോന്നവയും ഇന്നും ജീവിക്കുന്നതുമായ വ്യത്യസ്തകാ ലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശന പരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശന പാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാ രപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ്. പ്രബന്ധങ്ങളുടെ പരസ്പരബന്ധവും പ്രസക്തിയും സൈദ്ധാന്തിക മായ ഉൾക്കാഴ്ചയോടെ ആഴത്തിൽ ബോദ്ധ്യപ്പെടുത്തുന്നതാണ് ഡോ. രാജൻ ഗുരുക്കളുടെ അവതാരിക. ഡോ. ഗുരുക്കളുടെ സൗഹൃദ മനസ്ഥി തിക്ക് നന്ദി.