കഥകളിലൂടെ ശാസ്ത്ര ലോകത്തെ അറിയുക എന്നത് അനുകരണീയമായ ആശയമാണ്. വിവരണാത്മകമായ വിവരങ്ങള്‍ അത്ര എളുപ്പത്തില്‍ കുട്ടികളുടെ മനസ്സില്‍ പതിയണമെന്നില്ല. ഇവിടെയാണ് കഥാരൂപത്തിലുള്ള വിവരവിനിമയത്തിന്റെ പ്രസക്തി. ഇന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്തരത്തിലുള്ള ശാസ്ത്ര സംവേദനം വേണ്ടുംവിധം വേരുപിടിച്ചു കാണുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ഡോ. ആര്‍ ചന്ദ്രമോഹനന്‍ രചിച്ച താടിയപ്പൂപ്പനും ദിച്ചുമോനും പ്രസക്തമാകുന്നത്. പതിനൊന്നു കഥകളുടെ സമാഹാരമാണ് ഈ ലഘു ഗ്രന്ഥം. കുട്ടികള്‍ അവശ്യം വായിച്ചിരിക്കേണ്ടതാണ് സരളമായ ഭാഷയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഈ കഥകള്‍. വിജ്ഞാന സാഹിത്യത്തില്‍ ശാസ്ത്ര കഥകളുടെ ദൗര്‍ല്ലഭ്യം പരിഹരിക്കുന്നതിന് ഡോ. ചന്ദ്രമോഹനനെപ്പോലുള്ള പ്രതിഭാധനര്‍ ഇനിയും കൂടുതലായി ഇടപെടേണ്ടിയിരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.