*COD & Shipping Charges may apply on certain items.
Review final details at checkout.
₹126
₹135
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മഹാത്മാക്കളുടെ ജീവചരിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന കെടാവിളക്കുകളാകുന്നു. വിദ്യാഭ്യാസ പദ്ധതിയില്‍ അവ അദ്ധ്യയനാര്‍ഹങ്ങളാകേണ്ടതാണ്. എന്നാല്‍ മാത്രമേ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ വേണ്ടുവോളം അങ്ങോട്ട് തിരികയുള്ളൂ. ഇതിലേക്ക് വേണ്ട പാഠ്യപുസ്തകങ്ങള്‍ ഗദ്യപദ്യരൂപങ്ങളില്‍ പ്രകാശനം ചെയ്യുക എന്നത് സാഹിത്യകാരന്മാരുടെ ചുമതലയാകുന്നു. തരംഗമുരളി എന്ന തൂലികാനാമത്തില്‍ കവിതകള്‍ എഴുതുന്ന ശ്രീ. വി.ആര്‍. ഗോപാലകൃഷ്ണന്‍ ഈ വസ്തുത മനസ്സിലാക്കി ബാലവിദ്യാര്‍ത്ഥികള്‍ക്കുതകത്തക്കവിധം കവിതകള്‍ ഛന്ദോബദ്ധമാക്കിയതില്‍ ആരാണ് അദ്ദേഹത്തെ അഭിനന്ദിക്കാത്തത്? അലോകസാമാന്യമായ ഇതിവൃത്തം അക്ലിഷ്ടലളിതമായ പ്രതിപാദനം - ഇതില്‍ കൂടുതലായെന്തൊന്നാണ് ഇത്തരമൊരു കൃതിക്ക് വേണ്ടത്?