*COD & Shipping Charges may apply on certain items.
Review final details at checkout.
₹112
₹125
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാളികള്‍ക്ക് ശാസ്ത്രീയബോധം പകരുന്നതില്‍ അഗ്രഗണ്യനായിരുന്നു പി ടി ഭാസ്‌കരപ്പണിക്കര്‍. ഒട്ടേറെ ശാസ്ത്ര-വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. കുട്ടികള്‍ക്കായി അദ്ദേഹം രചിച്ച ഒമ്പതു പുസ്തകങ്ങള്‍ ചിന്ത പുറത്തിറക്കുന്നു.കുട്ടികളുടെ മാര്‍ക്‌സ് കുട്ടികളുടെ ലെനിന്‍ കുട്ടികളുടെ എംഗല്‍സ് മാര്‍ക്‌സിസം കുട്ടികള്‍ക്ക് ഭൗതികവാദം കുട്ടികള്‍ക്ക് തത്വശാസ്ത്രം കുട്ടികള്‍ക്ക് ശരീരശാസ്ത്രം കുട്ടികള്‍ക്ക് ചരിത്രശാസ്ത്രം കുട്ടികള്‍ക്ക് പ്രകൃതിശാസ്ത്രം കുട്ടികള്‍ക്ക് എന്നിവയാണാ പുസ്തകങ്ങള്‍.1970 കളുടെ മധ്യത്തിലാണ് ഈ പുസ്തകങ്ങള്‍ ആദ്യമായി പുറത്തിറങ്ങുന്നത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പല രാജ്യങ്ങളും സ്ഥലങ്ങളും അതേ പേരില്‍ ഇന്നു നിലവിലുണ്ടാവില്ല. ശാസ്ത്രവിഷയങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിട്ടും ഈ പുസ്തകത്തിലെ മുഖ്യപ്രമേയങ്ങള്‍ക്ക് കാതലായ മാറ്റം വന്നിട്ടില്ല. പി ടി ഭാസ്‌കരപ്പണിക്കര്‍ ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹംതന്നെ തന്റെ കൃതികള്‍ കാലാനുസൃതമായി നവീകരിക്കുമായിരുന്നു. അനൗചിത്യമാകുമെന്നതിനാല്‍ ഞങ്ങള്‍ അതിനു മുതിരുന്നില്ല. ഈ പുസ്തകങ്ങളുടെ ചിന്ത പതിപ്പ് കുട്ടികള്‍ക്കായി പുറത്തിറക്കുന്നതില്‍ സന്തോഷമുണ്ട്.