*COD & Shipping Charges may apply on certain items.
Review final details at checkout.
₹248
₹340
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മലയാള നോവല്‍ ശാഖ വികസിക്കുന്നത് പ്രാദേശിക മൊഴിവഴക്കങ്ങളും ജീവിതങ്ങളും കഥാഭൂമികയുടെ കേന്ദ്രസ്ഥാനത്തേക്ക് പ്രവേശിച്ചുകൊണ്ടാണ്. വിവിധജാതി സമൂഹങ്ങളുടെയും പ്രാദേശിക വൈജാത്യങ്ങളുടെയും കൂടിക്കലരല്‍കൊണ്ടു സവിശേഷമാര്‍ന്നതാണ് നെടുമങ്ങാട് എന്ന ദേശം. വാനഗവേഷണ സ്ഥാപനം വന്ന് പ്രദേശങ്ങളുടെ നാവും നാമങ്ങളും കവര്‍ന്നെടുത്ത് കാലമേറെ പോയിട്ടും കേശവപിള്ളയുടെ ഓര്‍മ്മയില്‍ അവയെല്ലാം നിലനില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. നായന്മാരും നാടാന്മാരും ഈഴവരും തട്ടാന്മാരുമൊക്കെ ജാതിത്തനിമയിലും കൂടിക്കലരലിലും കൂടി വൈരുദ്ധ്യാത്മകമായി സമ്മേളിക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജം അപാരമാണ്. സ്വര്‍ണ്ണപ്പണിക്കാരുടെ സ്വത്വരൂപീകരണവും ചരിത്രവും കാലത്താല്‍ കവര്‍ന്നെടുക്കപ്പെട്ട കലാചാതുരിയും ഈ നോവല്‍ പ്രശ്‌നവല്ക്കരിക്കുന്നു. പവിതയെന്ന ഗവേഷകയും കര്‍മ്മ ബോധത്താല്‍ വെന്തുരുകുന്ന പരിവര്‍ത്തിത നാടാര്‍ ക്രിസ്ത്യാനിയായ നേശമണി എന്ന ഗ്ലെന്‍ പ്രകാശവും പുത്തന്‍ അറിവുകളുടെ മൂശയില്‍ വെന്തുരുകിയ കഥാപാത്രങ്ങളാണ്. ഭാഷയും ഇടവും മനുഷ്യനും കാലവും സവിശേഷമായി യോജിക്കുമ്പോള്‍ ഉരുത്തിരിയുന്ന സാംസ്‌കാരികോര്‍ജ്ജമാണ് ഈ നോവല്‍ വായനക്കാരനു നല്കുന്നത്. സിനിമയില്‍നിന്നും വരേണ്യഭാഷയെ കുടഞ്ഞെറിഞ്ഞതുപോലെ നോവലും വിവിധ ഭാഷാരൂപങ്ങളിലൂടെ കരുത്താര്‍ജ്ജിക്കുന്നതിന്റെ ഗംഭീര ദൃശ്യങ്ങളാണ് നിങ്ങളുടെ പ്രജ്ഞയില്‍ പതിയാന്‍ പോകുന്നത്. ശ്രദ്ധാപൂര്‍വ്വമുള്ള വായന ഈ നോവല്‍ അര്‍ഹിക്കുന്നു.