ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ ആളുകൾ ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ കാരണം ബാക്കിയുള്ള മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒമ്പത് അപകടങ്ങള്‍ മനസ്സിലാക്കി അതില്‍ പെടാതിരിക്കുന്നതാണെങ്കിലോ? സാങ്കല്പിക കഥയിൽ പൊതിഞ്ഞ ഈ വ്യക്തി വികസന പുസ്തകത്തില്‍ സ്‌കിപ്പ് പ്രിച്ചാർഡ് ഡേവിഡ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു. അവൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ നിരാശയും സമ്മർദ്ദവും അനുഭവിക്കുന്നു. അവന്റെ ജീവിതം അവൻ വിചാരിച്ച പോലെ മാറുന്നില്ല. മാന്യമായ ജോലിയും താമസവും സുഹൃത്തുക്കളും ഉണ്ടായിരുന്നിട്ടും അവന്റെ ജീവിതം വെറും പൊള്ളയാണെന്ന് തോന്നുന്നു. ഒരു ദിവസം അവൻ ഒരു അജ്ഞാത യുവതിയെ കണ്ടുമുട്ടുകയും എല്ലാം മാറാൻ തുടങ്ങുകയും ചെയ്യുന്നു. തങ്ങൾ ചെയ്യുന്ന ഒരു പ്രധാന തെറ്റ് തിരിച്ചറിഞ്ഞ് വിജയകരവും സംതൃപ്തവുമായ ജീവിതം കൈവരിക്കുന്നതിനുള്ള കാതലായ സത്യം കണ്ടെത്തിയ ഒമ്പത് പേരെ ഡേവിഡ് കണ്ടുമുട്ടുന്നു. ഡേവിഡിനെപ്പോലെ നമ്മളിൽ ഭൂരിഭാഗം ആളുകളും ഒരേ തെറ്റുകൾ ആവർത്തിക്കുന്നു. അവയിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുമ്പോഴേക്കും സമയം കടന്നു പോയിരിക്കും. അത് വേദനയാണ് നമുക്ക് തരുന്നത്. എന്നാൽ തെറ്റുകൾ വരുത്തുന്നതിന് മുമ്പ് നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞാലോ? ഈ ചെറിയ കഥ അറിവ് നിറഞ്ഞതാണ് അത് നിങ്ങളുടെ വ്യക്തിപരമായ ഉദ്ദേശ്യം കണ്ടെത്താനും അത് പിന്തുടരാനും നിങ്ങളുടെ കഴിവുകൾക്കുമപ്പുറത്തേക്ക് സഞ്ചരിക്കാനും നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ നേടാനും സഹായിക്കുംന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.