ദേവ്യാനിക്ക് തന്റെ സ്കൂൾ അടച്ചതിന്റെ കാരണം കേട്ടിട്ട് ഒട്ടും വിശ്വാസം വന്നില്ല. പണ്ട് ഒരു തടാകമായിരുന്ന ഒരു സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത് എന്നതായിരുന്നു സ്കൂൾ അടക്കാൻ ഉണ്ടായ കാരണം. പക്ഷെ അതിനേക്കാൾ കൂടുതൽ അവളെ വേദനിപ്പിച്ചത് അവൾ തന്റെ അച്ഛന്റെ പ്രിയപ്പെട്ട ഒരു കല്ല് സ്കൂളിൽ ഡെസ്കിലെവിടെയോ മറന്നുവെച്ചിരിക്കുന്നു. അവൾ അതെടുക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരു ജലവിഭവ വിദഗ്ധയും അമ്മയുമായ ഡോ. ബ്രിന്ദ റത്‌നാഗർ കുടുംബത്തെ ഹംപിയിലേക്ക് കൊണ്ടുപോകുന്നു. അവിടെ വച്ച് ആരോ ഡോ. റത്‌നാഗറിനെ വകവരുത്താൻ ശ്രമിക്കുന്നു ആരെയും വിശ്വസിക്കാൻ പറ്റാത്ത സ്ഥലം. ദേവ്യാനിയും സഹോദരൻ സാരംഗും ബന്ധുവായ നകുലും ചേർന്ന് – “സീക്കേഴ്സ്” – സഹായിക്കാൻ ഓടുമ്പോൾ നൂറ്റാണ്ടുകൾ മുമ്പത്തെ മറ്റൊരു കഥയുടെ ചുരുൾ അഴിയുന്നു. വിജയനഗര സാമ്രാജ്യത്തിൽ ചെറുപ്പക്കാരിയായ ശുഭയ്ക്ക് തന്റെ മുത്തച്ഛനുപോലെ വലിയ ജല കനാൽ നിർമ്മിക്കാൻ ആഗ്രഹമുണ്ട്. എന്നാൽ ഒരു ഡാം തകർക്കാനുള്ള ഗൂഢാലോചന അവൾ കേൾക്കുന്നു അത് ശുഭയെ വലിയൊരു വിഷമ ഘട്ടങ്ങളിലേക്ക് നയിക്കുന്നു. പഴയകാലവും ഇന്നത്തെകാലവും തമ്മിൽ കെട്ടിപ്പടുക്കുന്ന ഹംപിയിലെ കാണാതായ കല്ലുകൾ ഒരു ആവേശവും രഹസ്യങ്ങളും ചരിത്രം പുതിയ യുഗത്തിന് വേണ്ടിയിട്ടുള്ള ഉത്തരങ്ങൾ നിറച്ചു വെച്ചിരിക്കുന്ന ഒരു കഥയാണ്. സീക്കേഴ്സ് ഹംപിയുടെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുമോ? ശുഭ ഡാം രക്ഷിക്കുമോ? ഇതിനുള്ള ഉത്തരങ്ങൾ ഭൂതകാലവും വർത്തമാനകാലവും സമന്വയിക്കുന്ന ഈ അത്ഭുതകരമായ യാത്രയിൽ കണ്ടുപിടിക്കൂ!
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.