നിങ്ങളുടെ മനസ്സിനെ ഒരു പോര്‍ക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ നല്ലൊരു മാര്‍ഗ്ഗം കണ്ടെത്തുക. വ്യതിചലിക്കുന്നതും മനസാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതില്‍ നിന്നും അത് നമ്മളെ തടയുന്നു പകരം പുതിയ പോര്‍ക്കളങ്ങളായി ജീവിതം മാറ്റുന്നു. ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനന്‍ നിങ്ങള്‍ തന്നെയായി തുടരുക. നിങ്ങള്‍ കടന്നുപോയ വഴികളെയും സ്വയം വരുത്തിവെച്ച സമ്മര്‍ദ്ദപൂര്‍ണ്ണമായ സാഹചര്യങ്ങളെയും സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമിടയില്‍ എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം. പ്രശസ്ത എഴുത്തുകാരന്‍ നിക്ക് ട്രെന്റണ്‍ തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും ബുദ്ധിയെ ഊര്‍ജ്ജസ്വലമാക്കാനും ചിന്തകളെ നിയന്ത്രിക്കാനും മാനസികശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു. എന്തിനധികം ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ച് നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നിങ്ങൾക്ക് നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്‍ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ - മെറ്റയിലേക്ക് പോകുന്നതിന്റെ ഉല്‍ക്കണ്ഠരഹിത വജ്രായുധം - അമിതചിന്ത എന്ന ദുശ്ശീലത്തെ എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പുതിയ സമീപനം - നിങ്ങളുടെ ലോകത്തെ എങ്ങനെ മാറ്റിമറിക്കാം ഒരേസമയം ഒരു വൈജ്ഞാനിക വികലം – ഒന്നുകില്‍ അങ്ങേയറ്റം അല്ലെങ്കില്‍ ഇങ്ങേയറ്റം എന്ന ചിന്താഗതി മാറ്റി വിവിധ സാധ്യതകള്‍ കാണുക. അമിതചിന്തകളിൽ നിന്ന് നിങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കുക കൂടുതൽ നേട്ടങ്ങൾ നേടുകയും മികച്ച അനുഭവം നേടുകയും നിങ്ങളുടെ കഴിവുകൾ അഴിച്ചുവിടുകയും ചെയ്യുക. ഒടുവിൽ ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.