അറബ് നോവല്‍ചരിത്രത്തില്‍ ഏറെ വിവാദമുയര്‍ത്തിയ നോവല്‍. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകള്‍. മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങള്‍. അറബിയില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം.