ഒറ്റപ്പെട്ട തുരുത്തിലേക്ക് വന്നെത്തുന്ന നാഗരികനായ ഒരു യുവാവിന്റെ അനുഭവങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ നോവൽ. വിചിത്ര സ്വഭാവികളായ മനുഷ്യർ; പരസ്പ്‌പരം സ്നേഹിച്ചും കലഹിച്ചും തുരുത്തിലകപ്പെട്ടവർ. വിഭ്രമവും നിഗുഢതയും നിറഞ്ഞ അന്തരീക്ഷത്തിൽ വിലോഭനീയമായ കാന്തി പ്രസരിപ്പിക്കുന്ന നോവൽ. കഥാപാത്രസൃഷ്ടിയിലും ആഖ്യാന ത്തിലും തുരുത്തിൻ്റെ ഇതിഹാസം രചിക്കുന്ന കൃതി. ചരിത്ര സത്യങ്ങളിൽ പിറവിയെടുത്ത ഒരു നോവൽ.