ചുരുക്കം വാക്കുകളിലൂടെയാണ് നകുല്‍ ഈ സമാഹാരത്തിലെ കഥകളുടെ ലോകത്തിലേക്ക് നമ്മെ നയിക്കുന്നതെങ്കിലും വായനക്കാരന് പൂര്‍ത്തിയാ ക്കാന്‍ കഴിയുന്ന വലിയ കഥകളുടെ വെളിച്ചങ്ങളാണ് അവ പേറുന്നത്. നാട്ടിന്‍പുറങ്ങളിലെ രാത്രികളില്‍ പാതിരാനടത്തക്കാര്‍ തെളിക്കുന്ന ചൂട്ടുകറ്റക ളുടെ തീവെളിച്ചം പോലെ നകുലിന്റെ കഥകള്‍ സമകാലിക ലോകത്തിന്റെ ഇരുട്ടില്‍ വായനക്കാരന്റെ ഹൃത്തില്‍ തെളിയും തീര്‍ച്ച! ജേക്കബ് ഏബ്രഹാം നകുലെഴുതുമ്പോള്‍ ചിന്തകളുടെ വലിയൊരു കാട് സഞ്ചരിക്കുന്നതു പോലുളള അനുഭവമാണ് ഒരു വായനക്കാരനുണ്ടാവുക. ഈ കുറുങ്കഥകള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റു വിധത്തില്‍ ഈ കാടു കയറ്റമാണ്. ജലം വീഴുമ്പോള്‍ അച്ചിന്റെ / പ്രതലത്തിന്റെ ത്വക്കോ ശരീരമോ ആയി മാറുന്നതു പോലാണ് ഈ നവ എഴുത്തുകാരനില്‍ ആശയങ്ങള്‍ ചിതറുന്നത്. വി.എച്ച്. നിഷാദ്