മോഹൻ കുമാറിൻ്റെ കഥകൾ ഓരോ കുടുംബ ചിത്രങ്ങളാണ് വരക്കുന്നത്. കഥയുള്ള കഥകളാണിവ. ലാവണ്യം തൂവുന്ന ആഖ്യാനത്തിലൂടെ മനുഷ്യനെ തൊടുന്ന ഈ കഥകൾക്ക് പാരായണസുഖം ഏറെയാണ്. ഓരോ കഥാപാത്രങ്ങളും കഥാ മുഹൂർത്തങ്ങളും ജീവിതത്തിന്റെ വൈചിത്ര്യം വിളിച്ചോതുന്നു. സ്നേഹവും കാരുണ്യവും നിറഞ്ഞ കഥകൾ.