അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖ പോലെയാണ് കാലത്തിന്റെ ഇടപെടലുകള് നമ്മളുടെ ഓരോരുത്തരുടേയും ജീവിതത്തില് സംഭവിക്കുന്നത്. ചിലതു സുപരിചിതമായത്. മറ്റു ചിലതു അപരിചിതവും അപരിഷ്കൃതമായും വന്നു സംഭവിക്കാന് സാധ്യതകളുണ്ട്. ജീവിതത്തില് പ്രതിഫലിച്ചതോ അല്ലെങ്കില് മറ്റുള്ളവരുടെ അനുഭവത്തി ലൂടെ കടന്നുപോയതുമായ കഥകള് ഓരോ വായനക്കാരനിലൂടെയും കടന്നു പോകുമ്പോള് അവര് അറിഞ്ഞതും അറിയാത്തതുമായ കഥകള് ഒളിഞ്ഞുകിടപ്പുണ്ടാകും. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്ച പ്പാടിലൂടെയോ കടന്നുപോകുമ്പോള് നമുക്ക് മുന്നില് അത് ഒരു രേഖാചിത്രമായി മാറുന്ന കഥകളാണ് ഉയിരടയാളങ്ങള്.