സങ്കീർണമായ ശില്‌പപദ്ധതിയാണ് നാടകം. ഉരുവിടാൻ മൊ ഴിയില്ലെങ്കിൽ അതാടിത്തീർക്കാൻ മെയ്യില്ലെങ്കിൽ ഇതൊക്കെ ക ണ്ടിരിക്കാൻ മിഴികളുമില്ലെങ്കിൽ നാടകമില്ല. ഒന്നില്ലെങ്കിൽ മറ്റൊ ന്നില്ലെന്ന് സാരം. എങ്കിലും ലിഖിത രൂപമില്ലെങ്കിൽ നാടകമേയി ല്ലെന്നതുതന്നെ. ഷേക്‌സ്‌പിയർ പറഞ്ഞതുപോലെ 'വിത്തൌട്ട് പേജ് ദയർ ഈസ് നോ സ്റ്റേജ്'. ഒരു നാടകകൃത്തിന് അങ്ങനെയല്ലേ പ റയാൻ സാധിക്കുകയുള്ളു. ഞാനും അതുതന്നെ ഉരുവിടുന്നു: ലി ഖിത രൂപമില്ലെങ്കിൽ നാടകമേയില്ല. രണ്ടായിരത്തി പതിനാറിൽ പുറത്തിറക്കിയ 'വംശഗീതം' നാ ടക സമാഹാരത്തിനു ശേഷം ഞാനെഴുതിയ നാലു നാടകങ്ങളു ടെ സമാഹാരമാണ് 'വാക്യം' എന്ന ഈ നാടക പുസ്തകം. രണ്ടാ യിരത്തി പതിനാറ് ജൂൺലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച നിന്നെയോർക്കുന്നു ഞാൻ' രണ്ടായിരത്തി ഇരുപത് ഏപ്രിൽ ല ക്കം ഭാഷാപോഷിണിയിലെ 'വിഭ്രമാകാശം' അതേ വർഷം ത ന്നെ ജന്മഭുമി ശിവഗിരി വാർഷികപ്പതിപ്പിലെ 'കല്ലെഴുത്ത്' ഏപ്രിൽ രണ്ടായിരത്തി ഇരുപത്തിനാലിലെ ഭാഷാപോഷിണിയിൽ അച്ചടി ച്ചുവന്ന 'വാക്യം' എന്നീ നാടകങ്ങളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ. എന്റെ ജന്മദേ ശമായ 'തിരുവനന്തപുരത്തു' 'മണ്ണന്തല'യിൽ ഓലപ്പുരയും ഓല മറയും കെട്ടി കെ പി എ സി നാടകസമിതിയുടെ നാടകങ്ങൾ ടി ക്കറ്റ് വച്ച് നടത്തിയിരുന്നു. ആ നാടകങ്ങൾ സ്‌കൂൾ പഠനകാല ത്തു തന്നെ നാടകപ്രേമിയായ അച്ഛനോടൊപ്പം കണ്ടു തുടങ്ങിയ നാൾ മുതലാണ് നാടകത്തോടുള്ള എൻ്റെ അഭിനിവേശത്തിന് ശ ക്തിയാർജിച്ചു തുടങ്ങിയത്. അതൊരാവേശമായി ഇന്നും എന്നിൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.