വിവർത്തനങ്ങൾ മനസ്സിൽ ആവാഹിച്ച് പ്രതിഷ്ഠിച്ചു.. കാരണങ്ങൾ പലതാണ്... കൈലാശ് വാജ്പേയ് എന്ന സാഹിത്യകാരൻ സ്പർശിക്കാത്ത മേഖലകളേതാണെന്നു ചോദിച്ചു കഴിഞ്ഞാൽ ..എല്ലാം..എന്നു പറയാനേ കഴിയുള്ളു.ശബ്ദസംസാർ അൻഹദ്..എന്നിവ പാണ്ഡിത്യത്തിന്റെ നിദാനങ്ങളാണ്..എഴുത്ത് പ്രതിബദ്ധതയെന്ന മനസ്സിലാക്കിത്തരുന്നവിധം അതതു കാലഘട്ടങ്ങളിലെ പ്രശ്നങ്ങൾ തന്റേതായ രീതിയിൽ എടുത്തു കാണിച്ചു കർമ്മനിരതനായി..ആദ്യമായി കൈലാശ് വാജ്‌പേയി യെ എനിക്ക് മനസ്സിലാക്കാൻ അവസരം തന്ന ഡോ സുനിതാമംജൻബൈലിനെ ഇന്ന് ഞാൻ ഓർക്കുന്നു. പിന്നീട് പ്രശസ്ത ഹിന്ദി കവി കേദാർനാഥ് സിംഹ് ജ്ഞാനപീഠജേതാവു കൂടിയായ അദ്ദേഹത്തെ പരിചയപ്പെടാനും എനിക്കവസരം ലഭിച്ചു .എടപ്പാൾ വള്ളത്തോൾ കോളേജിൽവെച്ച് കവി പി.പി രാമചന്ദ്രൻ ആണ് പരിചയപ്പെടുത്തിയത് അവിസ്മരണീയ മുഹൂർത്തം. ഞാൻ കൈലാശ് വാജ്‌പേയി യുടെ ഹവാ മേം ഹസ്താക്ഷർ എന്നകൃതിയിലാണ് എം ഫിൽ ചെയ്തത് എന്നുകൂടി പറഞ്ഞപ്പോൾ തന്റെ ഉറ്റസുഹൃത്താണ് കൈലാശ് വാജ്‌പേയി എന്നും വളരെ നല്ല കൃതിയാണെന്നും കൂടിപറഞ്ഞു.വീണ്ടും അതുതന്നെ വായന .കൈലാശ് വാജ്‌പേയി രചിച്ച എല്ലാ പുസ്തകങ്ങളും വീണ്ടും വായിച്ചു. ഇനിയും പിന്നെയും വായിക്കാൻ തോന്നുന്നതാണ് ' അൻഹദ്'.അദ്ദേഹം ഒരു ഫിലോസഫറും കൂടിയാണെന്നു കാണാം.സാഹിത്യ അക്കാഡമി അവാർഡ് അടക്കം നിരവധി സമ്മാനങ്ങൾ നല്കി അദ്ദേഹംആദരിക്കപ്പെട്ടു. അഗാധ പണ്ഡിതനും തത്ത്വചിന്തകനും നല്ലൊരു സഞ്ചാരിയും ആയിരുന്നു.വിദേശീയരെപ്പോലും കാവ്യാലാപനങ്ങളാൽ സ്വാധീനരാക്കി