ഓമനകുട്ടന് മാഗ്നാ രചിച്ച 'വടക്കന് മന്തന് ' എന്ന നോവല് മിത്തുകളുടെയും നാട്ടുമൊഴികളുടെയും ദേശേതിഹാസമാണ്. പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെയും മണ്ണിന്റെയും യഥാര്ത്ഥ ഉടയോരുടെയും പച്ചയായ ജീവിതമാണ് ഈ നോവലില് ഇതള് വിടരുന്നത്. വാമൊഴികളുടെ അനന്യമായ ലാവണ്യവും പ്രാദേശിക സംസ്കൃതികളുടെ തീഷ്ണജ്വലനവും ദേശത്തിന്റെ ഭൂതവര്ത്തമാനങ്ങളും ഊടും പാവും നെയ്യുന്ന ഈ നോവലില് ആരും തൊടാനറക്കുന്ന ശവങ്ങളെയും പേറി അരാജകവഴികളിലൂടെയുള്ള വടക്കന് മന്തന്റെ യാത്ര വായനക്കാരെ ജീവിതത്തിന്റെ നിഗൂഢതകളിലേക്കാണ് നയിക്കുന്നത്. വടക്കന് മന്തന് മലയാള നോവല് സാഹിത്യത്തില് വേറിട്ട സ്വരം കേള്പ്പിക്കുന്നു. പി.കെ. അനില്കുമാര് സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുന്നവരുടെ ജീവിത സമരകഥകള് നമുക്കന്യമല്ല. പക്ഷേ ... ഇവിടെ ഒരു ദേശത്തിന്റെ ചരിത്ര നാള് വഴിയിലൂടെ നമ്മളിലേക്ക് ഒരു പരകായപ്രവേശനം പോലെ കടന്നുകയറുന്ന ജീവിത യാഥാര്ത്ഥ്യത്തിന്റെ പൊളിച്ചെഴുത്താണ് വടക്കന് മന്തന് എന്ന നോവലിലൂടെ ശ്രീ. ടി.ഓമനക്കുട്ടന് മാഗ്ന നിര്വ്വഹിച്ചിരിക്കുന്നത്. വേദനയുടെ ഒരു നീരുറവ ഹൃദയത്തില് ചാലിട്ടൊഴുകി പരക്കുന്ന അനുഭവം ബാക്കിവച്ചാണ് നോവല് പൂര്ണ്ണതയിലെത്തി നില്ക്കുന്നത്. വി.പൊന്നപ്പൻ ആചാരി സാഹിത്യ വേദി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.