“താമസിച്ചുണ്ടാകുന്ന കുട്ടികൾ നിർഭാഗ്യവാന്മാരാണ് നേരത്തെ ജനിക്കുന്ന കുട്ടികൾ വളരെ വേഗത്തിൽ സ്വമേധയാ കടന്നു വരികയാണെന്നും തോന്നും. സ്ക്കൂളിൽ ചേർന്നാപ്പിന്നെ പ്രോഗ്രസ്സ് കാർഡിൽ മാർക്കുകൾ വന്നു നിറയുന്നതുപോലെ. എന്നാൽ വയസ്സുകാലത്ത് ഉണ്ടാകുന്ന കുട്ടി വളരെക്കാലത്ത് കാത്തിരിപ്പിനുശേഷമാണ് എത്തിച്ചേരുന്നത്. അവൻ എത്തിയാൽപ്പിന്നെ മാതാപിതാക്കൾ അവനെ വാത്സല്യം കൊണ്ടും ശുശ്രൂഷകൊണ്ടും ശ്വാസം മുട്ടിക്കുകയായി. എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ ആ പാവം കൊതിച്ചുപോവും.” ഹൃദ്യമായ ഒരു ബാലസാഹിത്യ കൃതി.