നിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും. എന്‍.കെ.ദേശം എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്നുള്ളൂ. അതറിഞ്ഞ ഒരാളാണ് ''വാക്കു പൂക്കുമ്പോള്‍'' എന്ന ഈ സമ്പുടത്തിലെ കവിതകളുടെ രചയിതാവ്. സി.രാധാകൃഷ്ണന്‍ ''''സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ട്'''' സമാശ്വാസകരമായ വസ്തുതയാണ് ഹേമയുടെ രചനകളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഗോചരമായിത്തീരുന്നത്. ചെറുകുന്നം വാസുദേവന്‍ പാരമ്പര്യം എന്നത് ഏതോ വരയ്ക്കകത്തു വീര്‍പ്പുമുട്ടുന്നതല്ല എന്ന് ഹേമ നമ്മളെ ബോധ്യപ്പെടുത്തുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.