*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
എന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ 'വാക്കുമരം' അക്ഷര സ്ത്രീ The Literary Woman സാഹിത്യക്കൂട്ടായ്‌മ വായനക്കാരുടെ മുന്നിലെത്തിക്കുകയാണ്. വാക്കുമരത്തിലെ ഭൂരിപക്ഷം കവിതകളും പ്രിയ സുഹൃത്ത് ആൻ സി സാജൻ എഡിറ്ററായുള്ള യു.എസ്. ഓൺലൈൻ പത്രത്തിൽ (ഇ മലയാളി. കോം) തുടർച്ചയായി പ്രസിദ്ധീകരിച്ചു വന്നിട്ടുളള താണ്. എനിക്കു പ്രാപ്യമായ വിഷയങ്ങൾ എൻ്റേതു മാത്രമായ ശൈ ലിയിൽ വളമിട്ടു വളർത്തിയതാണ് 'വാക്കുമരം.' വാക്കുമരത്തിലെ കവിതകൾക്ക് കാവ്യഭംഗി തുളുമ്പുന്ന അവതാരിക എഴുതിത്തന്ന ഇംഗ്ളീഷിലും മലയാളത്തിലും നീലനിലാവ് എന്ന തൂലികാനാമ ത്തിൽ കാവ്യസൃഷ്ടികൾ നടത്താറുള്ളപ്രൊഫ. ടി.ജി. പ്രസന്നകു മാരി മിസ്സിനോടുള്ള സ്നേഹാദരവുകൾ ഞാനിവിടെ പ്രകാശിപ്പി ച്ചു കൊളളുന്നു. പ്രസാധകക്കുറിപ്പെഴുതിയ അക്ഷരസ്ത്രീ പ്രസി ഡന്റ് ഡോ. ആനിയമ്മ ജോസഫ് മിസ്സിനോടും സ്നേഹാദരവ്. എന്റെ എഴുത്തിനെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടിരി ക്കുന്ന ആൻസി സാജനും പുഷ്പമ്മചാണ്ടിക്കും ഊഷ്‌മളമായ സ് നേഹവും ഇഷ്ടവും. ഏതവസ്ഥയിലും താങ്ങും തണലുമാവാറുളള സഹോദരി ഉഷാ സുധാകരൻ എഴുത്തിനെ ഏറെ മതിപ്പോടെയും ഇഷ്ടത്തോടെയും കാണുന്ന മകൾ രേഷ്‌മ മകൻ രവീൺ നിങ്ങൾ ക്കെന്റെ സ്നേഹ വാത്സല്യങ്ങൾ.