വക്രൻ സമർഥനാണെന്നഹങ്കരിക്കുന്ന ഒരു കുറുക്ക നാണ്. പക്ഷേ വക്രബുദ്ധിയാണ്. അതുകൊണ്ടു തന്നെയാവും പേരും അങ്ങനെയായത്. അതിനേ ക്കാൾ ക്രൂരനുമാണ്. കാട്ടിലെ മൃഗങ്ങളെയൊക്കെ അ പായപ്പെടുത്തി ഭക്ഷിക്കുന്നതാണ് രീതി. മുമ്പ് നമ്മൾ വായിച്ചാസ്വദിച്ച നീലക്കുറുക്കൻ്റെ കഥ ഓർമയില്ലേ? നീലക്കുറുക്കൻ്റെ വംശ പരമ്പരയിൽപ്പെട്ടയാളാണെ ന്നതിനാൽ അതെ അഹങ്കാരവും കയ്യിലിരിപ്പും ത ന്നെയാണ് വക്രനും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ വക്രൻ ചെന്നു ചാടുന്നതെ ല്ലാം ഭീമാബദ്ധങ്ങളിലുമാണ്. അത്തരമൊരു കുറുക്ക ന്റെ അതിമോഹങ്ങൾക്കാണ് എഴുത്തുകാരൻ നോ വൽ ഭാഷ്യം ചമച്ചിരിയ്ക്കുന്നത്. ഏറെ രസകരമായി ശ്രീ പീറ്റർ പാലക്കുഴി അതു നിർവഹിച്ചിരിക്കുന്നു. പേരക്ക ബാലസാഹിത്യ മത്സരത്തിൽ ജൂറിയുടെ പ്രത്യേക പരമാർശം നേടിയ ഈ കൃതി പുസ്‌തക മാക്കുന്നതിൽ സന്തോഷമുണ്ട്. നിരവധി ബാലസാ ഹിത്യ കൃതികൾ രചിച്ച എഴുത്തുകാരൻ്റെ ഈ നോവലും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോ ലെ ഇഷ്ടമാകും. ആ സന്തോഷത്തോടെ ഈ കൃതി വായനക്കായി സമർപ്പിക്കട്ടെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.