VALMEEKIRAMAYANATHILE AYODHANAKALAVIJNANEEYAM

About The Book

ഭാരതീയ സംസ്കാരത്തിൻ്റെ ശക്തമായ കൈവഴികളിലൊന്നാണ് ആ യോധന കലകൾ. ഭാരതം അഭിമുഖീകരിച്ച അതിദീർഘമായ വൈദേ ശിക ആക്രമണവും ഭരണകൂട അടിച്ചമർത്തലിനും വിധേയമായ ആ യോധന കലകൾ മിക്കതും കാലാന്തരത്തിൽ അപ്രത്യക്ഷമായി.അ പ്രത്യക്ഷമാവാത്തവയുടെ രൂപഭാവങ്ങൾ നഷ്ടപ്പെട്ടു. പലതും പരിശീ ലിക്കപ്പെടാതെ ദീർഘ സുഷുപ്‌തിയിലായി. എങ്കിലും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ അമ്പരപ്പിക്കുന്ന വൈവിദ്ധ്യങ്ങളോടെ അനേകം ആയോധനകലകൾ നിലനിൽക്കുന്നു. മിക്കതും അതിലെ ഒരു പ്ര ധാന ഘടകത്തിൻ്റെ ആയുധ/വിദ്യകളുടെ പേരിലായിരിക്കും അറിയ പ്പെടുന്നതെങ്കിലും മറ്റു ആയുധങ്ങളും വെറും കൈമുറകളും അവയിൽ പ്രാധാന്യേന പരിശീലിക്കപ്പെടുന്നു. ഭാരതീയ ആയോധന കലകളെ അതിൻ്റെ രൂപഭാവങ്ങൾ അടി സ്ഥാനമാക്കി ആത്മരക്ഷാ പ്രധാനമെന്നും ആയോധന കലാ പ്രധാ നമെന്നും ഏതാണ്ട് രണ്ടായി വേർതിരിക്കാം. (നാട്യശാസ്ത്രകാരൻ വിളിക്കുന്ന ദേശീ മാർഗ്ഗി ഭേദങ്ങൾ ഇവിടെയും പ്രസക്തമാണ്.) ഇ തിൽ ഒന്നാമതായി പറഞ്ഞതിനുദാഹരണമാണ് തമിഴ് സിലമ്പവിദ്യ. ഈ വിദ്യയിൽ പ്രായോഗികമായ പ്രയോഗങ്ങൾക്ക് ആണ് ഊന്നൽ കൊടുക്കപ്പെടുന്നത്. അഭ്യാസത്തിൻ്റെ പ്രകടനപരതയോ ചാരുതയോ അല്ല അതിന്റെ പ്രായോഗിക സാദ്ധ്യതകളാണ് അനുധാവനം ചെയ്യ പ്പെടുന്നത്. ആയോധന കലാ പ്രധാനമായ വിദ്യകളുടെ ഉത്തമ ഉദാ ഹരണമാണ് കളരിപ്പയറ്റ്. ഇതിൽ ശാസ്ത്രീയവും കലാപരവുമായ അഭ്യാസങ്ങൾക്ക് ഊന്നൽ നൽകപ്പെടുന്നു. ഇതിൽ ഏത് വിദ്യയും നിശ്ചിത താളവട്ടങ്ങളോടും പ്രമാണങ്ങളോടും കൂടിയാണ് പഠനം ചെ യ്യപ്പെടുന്നത്. നേരിട്ടുള്ള പ്രയോഗ പാഠങ്ങൾ പ്രായേണ വിരളങ്ങളാ ണ്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം വർത്തമാനകാല സാഹ ചര്യത്തിൽ ഈവിഭജനം ഏതാണ്ട് അപ്രസക്തമാവുകയും രണ്ടു വി ഭാഗങ്ങളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം മിശ്രരൂപം കൈക്കൊ ള്ളുകയും ചെയ്‌തു എന്നതാണ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE