*COD & Shipping Charges may apply on certain items.
Review final details at checkout.
₹125
₹155
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ജീവിതത്തില്‍ കഥ നിലനില്ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് കഥ മെനയുന്ന കഥാകാരിയാണ് മിനി എം ബി. അതിനാല്‍ നിര്‍ഭയത്വത്തെ ഒരു വസ്ത്രമായി അണിയാന്‍ കഥാകാരിക്കു കഴിയുന്നു. ഭയം ഒരു നിശാവസ്ത്രമാണെന്ന് മാധവിക്കുട്ടി പറഞ്ഞുവച്ചതിന്റെ പരിവര്‍ത്തനം ഈ നിര്‍ഭയത്വത്തില്‍ കാണാന്‍ സാധിക്കും.വിഡ്ഢിദിനത്തില്‍ ആരംഭിച്ച് ഒരു പെണ്ണിന്റെ ആത്മകഥയില്‍ അവസാനിക്കുന്ന പന്ത്രണ്ട് കഥകളും കഥാകാരിയുടെ പ്രഖ്യാപിതനയം ഉപേക്ഷിക്കാത്തവയാണ്. സ്ത്രീ എന്ന അവസ്ഥയെ സ്വീകരിക്കുന്നു മാനിക്കുന്നു അതിലൂടെ ലോകത്തെ നോക്കിക്കാണുന്നു എന്ന തുറന്ന സമീപനമാണത്. ഇതില്‍ തന്റേടവും സാമര്‍ത്ഥ്യവും തോല്ക്കാന്‍ തയ്യാറല്ലാത്ത പോരാട്ടവുമുണ്ട്. എല്ലാ കഥകളിലെയും കഥാപാത്രങ്ങളുടെ മാനസികസ്ഥിതികളില്‍ ഇതുതന്നെ ആവര്‍ത്തിച്ചുകാണാന്‍ കഴിയും.