*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
മനുഷ്യർ വർണ്ണവ്യത്യാസത്തിൻ്റെ പേരിൽ മനുഷ്യർക്കെ തിരെ നടത്തിവന്നിരുന്ന അതിനിഷ്‌ഠൂരവും നികൃഷ്ട വുമായ ആചാരങ്ങൾ കാലവിസ്‌മൃതിയിലേക്ക് പോയി ക്കൊണ്ടിരിക്കുകയാണ്. കേരളീയർ മറന്നുപോയ ആ കാലഘട്ടത്തിൽ നടന്നിരുന്ന സാമൂഹിക അനീതികൾ മനോഹരമായ ഒരു കഥയിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്ന കൃതിയാണ് വയനാട്ടുകുലവൻ കേന്ദ്രകഥാപാത്രമായ കണ്ണൻ പെരുവണ്ണാൻ കുലത്തിൽ തെയ്യമായി വേഷ മിടാൻ നിയോഗിക്കപ്പെട്ട വ്യക്തിയാണ്. ഒരു തെയ്യത്തിന്റെ കഠിനവ്രതാനുഷ്ഠാനങ്ങളുടെ ആവിഷ്‌കരണത്തിലൂടെ തുടങ്ങുന്ന കഥ ബ്രിട്ടീഷ് മലബാറിൽ നിലനിന്നിരുന്ന സ്ത്രീകളോടുള്ള അക്രമങ്ങളും അടിമക്കച്ചവടവും അടിയാളന്മാരോടുള്ള മൃഗതുല്യമായ ഇടപെടലുകളും ജാതിമേൽക്കോയ്മയുടെ ദുഷിച്ച വശങ്ങളം ക്രിസ്‌തീയ മിഷണറിമാരുടെ പ്രവർത്തനങ്ങളുടെ ഗുണദോഷവശ ങ്ങളിലൂടെ യാത്രകളും അക്കാലത്തെ കോടതികളിലെ അധികാര ദുർവിനിയോഗങ്ങളും വിദൂഷകസദൃശമായ ദൃശ്യങ്ങളും തുടങ്ങി അവിശ്വസനീയമെന്നു തോന്നിക്കുന്ന ഒട്ടനവധി മനുഷ്യവൃത്തികളിലൂടെ കടന്നുപോകുന്ന ഈ നോവൽ പുതിയ ഒരു വായനാനുഭവം പ്രദാനം ചെയ്യും. കേരളീയ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി എഴു തിയ ഈ നോവൽ ഒരു ഭാവനാസൃഷ്‌ടിയിലെന്നതിലുപരി നോവുന്ന ഒരോർമ്മപ്പെടുത്തൽ കൂടിയാണ്.