വായനയോളം ചെലവ് കുറഞ്ഞതും നിത്യ ഫലം തരുന്ന തുമായ വിനോദം വേറെയില്ല. വായനയാണ് മനുഷ്യനെ പൂർണനാക്കുന്നത്. പുസ്‌തകങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നുണ്ടാവില്ല.വായന വടി എടുക്കാത്ത ഗുരുനാഥനാണെന്ന ചൊല്ല് എത്ര അർത്തവത്താണ്. ഏറ്റവും ലഘുവായി നമുക്കങ്ങ നെ വായനയെ നിർവചിക്കാം.ഇവിടെ വായനയുടെ ഗണിതവും ശാസ്ത്രവും ആഴ വും പരപ്പും എല്ലാം വിശദീകരിക്കുന്നൊരു പുസ്‌തകമാണി ത്. മുനീർ എ. റഹ്മാൻ ഗഹനമായി പഠിച്ച് തന്നെയാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. വായനയുടെ വാ തായനങ്ങൾ മലർക്കെ തുറക്കുന്നു. എല്ലാ വശങ്ങളെയും പ്രതിപാദിക്കുന്നു. എന്തിന് വായിക്കുന്നു എന്ന പ്രാഥമിക പാഠം മുതൽ എങ്ങനെ വായിക്കണമെന്നും എന്തു വായി ക്കണമെന്നും വിശദമായി പറഞ്ഞു തരുന്നു.ഇതൊരു മികച്ച വായനാനുഭവമാകും. വിദ്യാർഥികൾക്കും വായനയെ ഗൗരവ തരത്തിൽ സമീപിക്കുന്നവർക്കും നല്ലാ രു വഴികാട്ടിയുമാകും ഈ കൃതി.വായനയെ പഠിക്കാനും പഠിപ്പിക്കാനുമുളള ഒരു കൈപ്പു സ്തകം തന്നെയാകും ഈ പുസ്‌തകം. അവതാരികയിൽ കെ.വി.കെ ബുഖാരി അതു വിശദീകരിക്കുന്നുണ്ട്. പ്രിയ സുഹൃത്ത് കെ.വികെ. ബുഖാരിക്കും ഗ്രന്ഥകാരൻ മുനീർ എ റഹ്മാനും പേരക്ക ബുക്‌സിൻ് നന്ദി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.