ഒരൊറ്റ ലക്ഷ്യത്തിനായി നിലയുറപ്പിക്കുമ്പോഴും സ്വാര്‍ത്ഥത്തിനടിപ്പെട്ട് വഴി തിരിഞ്ഞു പോകുന്നവരും അങ്ങനെ പരാജയപ്പെട്ട വിപ്ലവങ്ങളെ അഭിസംബോധന ചെയ്യുന്നവരും ഇവിടെ കഥാപാത്രങ്ങളാകുന്ന നോവല്‍. നിസ്സഹായതയുടെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുമ്പോഴും കീഴടങ്ങാതെ പൊരുതിക്കയറുന്ന വിജയ് അമ്പാടി കൂട്ടത്തില്‍ നിന്നും മാറിനില്‍ക്കുന്ന പുതിയ കാലത്തിന്റെ നായകനാണ്.